Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Families

Wayanad

ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര ഇ​ന്നു​വ​രെ പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ചീ​രാ​ൻ ന​ന്പ്യാ​ർ​കു​ന്ന് നി​ർ​മ്മാ​ട് ഉ​ന്ന​തി​യി​ലെ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ വീ​ണ്ടും ദു​രി​ത​ത്തി​ൽ.

മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്പ് സു​ര​ക്ഷി​ത താ​മ​സം ഒ​രു​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് ന​ട​പ്പാ​കാ​തി​രു​ന്ന​തോ​ടെ പി​ഞ്ചു​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. നി​ർ​മ്മാ​ട് ഉ​ന്ന​തി​യി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ വീ​ണ്ടും ഒ​രു മ​ഴ​ക്കാ​ലം കൂ​ടി ത​ള്ളി​നീ​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കാ​ഞ്ചി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബ​ത്തെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ കു​റ​ഞ്ഞ​തോ​ടെ താ​ത്കാ​ലി​ക​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ഇ​വ​രെ വീ​ണ്ടും വീ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ സ്ഥി​ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​യോ പു​തി​യ മേ​ൽ​ക്കൂ​ര നി​ർ​മാ​ണ​മോ ഇ​തു​വ​രെ​യും ന​ട​ന്നി​ല്ലെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി. മ​ഴ പെ​യ്യു​ന്പോ​ൾ വീ​ടി​ന​ക​ത്തേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​തും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നു​ള്ള മ​ര​ക്ക​ഷ​ണ​ങ്ങ​ളും ഓ​ടു​ക​ളും അ​ട​ർ​ന്നു​വീ​ഴു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ കു​ട്ടി​ക​ളു​മാ​യി ഉ​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ച് പേ​രാ​ണ് അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ഈ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന രാ​ത്രി​ക​ളി​ൽ പു​റ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​ത് നി​മി​ഷ​വും മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​ർ ദി​ന​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​വീ​ട് ഉ​റ​പ്പാ​ക്കു​മെ​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും മു​ന്നോ​ട്ട് പോ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്പ് അ​ടി​യ​ന്ത​ര​മാ​യി മേ​ൽ​ക്കൂ​ര പു​ന​ർ​നി​ർ​മി​ച്ച് സു​ര​ക്ഷി​ത താ​മ​സം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

Latest News

Corehub Up